"54-ന്റെ $33\frac{1}{3}\%$ എത്ര ? (A) 24 (B) 16 (C) 20 (D) 18"
"$2^{16}$-ന്റെ പകുതി എത്ര ? (A) $2^8$ (B) $2^{15}$ (C) $1^{16}$ (D) $2^{32}$"
"ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12 : 13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര ? (A) 312 (B) 50 (C) 288 (D) 600"
"a:b=2:3-ഉം b:c=4:5-ഉം ആയാൽ a:c എത്ര ? (A) 8 : 15 (B) 2 : 5 (C) 15 : 8 (D) 5 : 2"
"24 cm നീളമുള്ള ഒരു കമ്പി $35\text{ cm}^2$ വിസ്തീർണ്ണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിൻ്റെ നീളമെത്ര ? (A) 7 cm (B) 12 cm (C) 8 cm (D) 6 cm"
"ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം ? (A) 60 മിനിറ്റ് (B) 180 മിനിറ്റ് (C) 30 മിനിറ്റ് (D) 20 മിനിറ്റ്"
"12, 18, 27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14, 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ? (A) 100 (B) 104 (C) 108 (D) 110"
"45, 47, 52, 81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് ? (A) 45 (B) 47 (C) 52 (D) 81"